Alain

 

St.Dionysious Orthodox Church ,Alain,UAE

ത്രിയേക ദൈവത്തിന് സ്തുതി.
മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും സഭാസുരനുമായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായിരിക്കുന്ന മലങ്കര സഭയിലെ പ്രഥമ ദേവാലയമായ അലൈൻ ST. ഡൈനോഷ്യസ് ഓർത്തഡോക്സ് ഇടവകയിലെ മർത്തമറിയം വനിതാ സമാജ ത്തിൻറെ 2023 ആണ്ടിലെ പ്രവർത്തനങ്ങളിലൂടെ…
2023ലെ ഭരണസമിതി
ഡിസംബർ 4 2022 വിശുദ്ധ കുർബാനയ്ക്കുശേഷം ബഹുമാനപ്പെട്ട യൂണിറ്റ് പ്രസിഡൻറ് റഫറൻസ് ഫാദർ ജോൺസൺ ഐപ്പ് ഡേ അധ്യക്ഷതയിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുകയുണ്ടായി.

President: Rev.Fr.Johnson Iype

Secretary:  Dr.Junu Abi

Joint Secretary: Mrs.Ajitha Jose

Treasurer: Mrs.Susan John

Ex-Officio: Mrs.Annie Joseph

Committee Members: Mrs.Nisha Renchy,Mrs.Susan Bency,Mrs.Manju sibi, Mrs.Jinu Mary,Mrs.Shini Boney,Mrs.Vincy John.

Unit Meeting
കോവിഡ് കാലയളവിൽ മീറ്റിംഗ് എല്ലാ മാസവും രണ്ടാമത്തെ ആഴ്ചയിൽ ആണ് നടത്തി വന്നിരുന്നത് അതിൽനിന്ന് വ്യത്യസ്തമായി ഈ വർഷം മുതൽ രണ്ടാമത്തെയും നാലാമത്തെയും ഞായറാഴ്ചകളിലും മറ്റ് അത്യാവശ്യ സന്ദർഭങ്ങളിലും വിശുദ്ധ കുർബാനയ്ക്കു ശേഷം ബഹുമാനപ്പെട്ട വൈദിക ശ്രേഷ്ഠരുടെ അധ്യക്ഷതയിൽ പാട്ട് പ്രാർത്ഥന വിശുദ്ധ വേദ പുസ്തക വായന എന്നിവയോട് കൂടെ നടത്തപ്പെടുന്നു.
New Membership
യൂണിറ്റിൽ പുതുതായി 5 അംഗങ്ങളെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുകയും മറ്റ് അംഗങ്ങളെ പരിചയപ്പെടുത്തുകയും ചെയ്തു.
Activities
1.ക്യാൻസർ ഡയോഡ് അനുബന്ധിച്ച് Mrs.Neetha Pradeep (Consultant Nutrition,Sunrise Hospital,Ernakulam) “ Can we fight cancer with Diet?’  എന്നാ ശീർഷകത്തെ ആസ്പദമാക്കി ക്ലാസ് എടുക്കുകയുണ്ടായി.
2.Chain prayer എല്ലാമാസവും ആദ്യത്തെ ബുധനാഴ്ച വൈകിട്ട് 6 മുതൽ 10 മണി വരെ നടത്തി വരുന്നു.
3.വലിയ നോമ്പിനോട് (50 days Lent)അനുബന്ധിച്ച് എല്ലാ ആഴ്ചകളിലും ധ്യാന പ്രസംഗം നടത്തുകയുണ്ടായി.
4.ചാരിറ്റിയുടെ ഭാഗമായി അട്ടപ്പാടി സെൻറ് ജോർജ് ആശ്രമത്തിലുള്ള 40 കുട്ടികൾക്ക് സ്കൂൾ കിറ്റ് നൽകുകയുണ്ടായി. അതിനായി യൂണിറ്റ് സെക്രട്ടറി നേരിട്ടു പോയി ബഹുമാനപ്പെട്ട യുഹന്നാൻ റംബാനെ ഏൽപ്പിക്കുകയുണ്ടായി. സ്കൂൾ കിറ്റ് ഉൾപ്പെടുന്നത് സ്കൂൾ ബാഗ് ,വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ് ,10 നോട്ട്ബുക്സ്, പൗച്ച് ,പെൻസിൽ, പിന്നെ കുടയും.
5.ലോക വനിതാ ദിനത്തോടനുബന്ധിച്ച് മിസ്സിസ് ആയിഷ ഖാൻ (Food ATM,Ajman)ക്ഷണിക്കുകയുണ്ടായി .അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സമാജ അംഗങ്ങളോട് പങ്കുവയ്ക്കുകയും ചെയ്തു.
6.നഴ്സസ് ഡേ അനുബന്ധിച്ച് 25 വർഷം സർവീസ് പൂർത്തിയാക്കിയ നഴ്സസിനെ പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി. അതിൽ നാല് അംഗങ്ങൾ ഉണ്ടായിരുന്നു തുടർന്ന് ബ്ലഡ് ഡൊണേഷൻ and ഹെൽത്ത് ക്യാമ്പും നടത്തുകയുണ്ടായി.
7.സമാജ ത്തിൻറെ ധനസമാഹരണാർത്ഥം അച്ചാർ ,ചമ്മന്തിപ്പൊടി ,ഇഞ്ചി പുളി  എന്നിവ ഉണ്ടാക്കി വിൽപ്പന നടത്തി.
8.സോണി ലേക്കുള്ള മത്സരത്തിനായി യൂണിറ്റ് തലത്തിൽ കോമ്പറ്റീഷൻ നടത്തുകയുണ്ടായി.Essay Writing  കോമ്പറ്റീഷൻ , മിസ്സിസ് സൂസൻ ജോൺ ഒന്നാം സമ്മാനം നേടി സോണൽ ലെവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ബൈബിൾ വേർസ് കോമ്പറ്റീഷൻ യൂണിറ്റ് തലത്തിൽ നടത്തുകയുണ്ടായി അതിൽ മിസ്സ് മീനാ രാജു ഒന്നാം സ്ഥാനവും, മിസ്സിസ് ജോബി ജോൺ രണ്ടാം സ്ഥാനവും ലഭിക്കുകയുണ്ടായി.
                                2023 വർഷത്തിലെ ഞങ്ങളുടെ ഇതുവരെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും ഉപദേശങ്ങളും കൈത്താങ്ങും നൽകി ഈ യൂണിറ്റിനെ നയിച്ച ബഹുമാനപ്പെട്ട ജോൺസൻ ഐപച്ചൻ ഇടവക ട്രസ്റ്റി സെക്രട്ടറി മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഇടവാകാംഗങ്ങൾ സമാജത്തിന്റെ ഓരോ അംഗങ്ങളോടും ഉള്ള നന്ദിയും സ്നേഹവും അറിയിച്ചുകൊണ്ട് ഈ റിപ്പോർട്ട് ഇവിടെ ഉപസംഹരിക്കുന്നു.